Monday, April 23, 2007

ഇഷ്ടം ഇഷ്ടം


start:I Amritham ishtam jayachandran chithra


ചിത്രം: അമൃതം
സംഗീതം: എം. ജയചന്ദ്രന്‍
പാടിയത്‌: കെ.എസ്‌. ചിത്ര

ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം കുഞ്ഞി സൂര്യന്‍ വരും നേരം എനിക്കിഷ്ടം
ഇഷ്ടമാണിളം കാറ്റ്‌... എനിക്കിഷ്ടമാണിള വെയില്
ആഹ, ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ആ ആ ആ...
കണ്ണാടി പുഴയിലെ കുഞ്ഞോളവും, വണ്ണാത്തി കിളിയുടെ കുരലാരവും,
പൂവാലി പയ്യിന്റെ പാല്‍ കിണ്ണവും, പൂ തേടി അലയുന്ന പൂത്തുമ്പിയും,
എന്തിഷ്ടമാ... ഈ ഇഷ്ടങ്ങളെ കരളോടു ചേര്‍ക്കുന്നു ഞാന്‍...
എന്നുമിഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം.
ങ്‌ഹും ങ്‌ഹും ങ്‌ഹ്‌ ങ്‌ഹും ങ്‌ഹും ങ്‌ഹ്‌ ങ്‌ഹും ...
വയല്‍ പൂക്കളിളകുന്ന പൂ പാടവും, പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും,
വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും, വെയിലാറും നീറ്റിലെ നിഴലാറ്റവും
ഇഷ്ടങ്ങളാ.. നെന്‍ ഇഷ്ടങ്ങളാ ഉള്ളില്‍ തുളുമ്പുന്നിതാ...
എന്നുമിഷ്ടം ഇഷ്ടം എനിക്കിഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം
ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം കുഞ്ഞി സൂര്യന്‍ വരും നേരം എനിക്കിഷ്ടം
ഇഷ്ടമാണിളം കാറ്റ്‌... എനിക്കിഷ്ടമാണിള വെയില്

No comments: