Friday, June 8, 2007

ഓര്‍മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു


start:O ormakal odi kalikkuvan chithra raveendran mukundetta sumuthra vilikkunu onv


ചിത്രം : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
സംഗീതം : രവീന്ദ്രന്‍
രചന : ഓ. എന്‍. വി. കുറുപ്പ്‌
പാടിയത്‌ :ചിത്ര

ഓര്‍മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

കര്‍ക്കിട രാവിണ്റ്റെ കല്‍പടവില്‍ വന്നു കാലം കടലാസുതോണി കളിച്ചു (2)
രവു വെളുക്കുവാന്‍ ചോരുന്ന കൂരയില്‍ ക്കൂനിയിരുന്നു ബല്യം
ഇന്നും ഓര്‍മ്മകള്‍ക്കെന്തു ബാല്യം
(ഓര്‍മകള്‍ ഓടി)

എന്നനുജത്തിക്ക്‌ പൂനിലവില്‍ നിന്നും പൊന്നിന്‍ ഉടയട തീര്‍ത്തെടുത്തു (2)
വനിടം നക്ഷത്ര വൈഡൂര്യ രത്നത്താല്‍ മാല കൊരുക്കയല്ലെ
എണ്റ്റെയീ ഓമനക്കിന്നു ചാര്‍ത്താന്‍
(ഓര്‍മകള്‍ ഓടി)


ഓര്‍മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു


start:O ormakal odi kalikkuvan sreekumar raveendran mukundetta sumuthra vilikkunu onv

ചിത്രം : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
സംഗീതം : രവീന്ദ്രന്‍
രചന : ഓ. എന്‍. വി. കുറുപ്പ്‌
പാടിയത്‌ : എം ജി ശ്രീകുമാര്‍

ഓര്‍മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍

നിന്നെ അണിയിക്കാന്‍ താമര നൂലിനാല്‍ ഞാന്‍ ഒരു പൂത്താലി തീര്‍ത്തുവച്ചു (2)
നീ വരുവൊളം വാടാതിരിക്കുവന്‍ ഞാന്‍ അതെടുത്തു വച്ചു,
എണ്റ്റെ ഹൃത്തില്‍ എടുത്തുവച്ചു
(ഓര്‍മകള്‍ ഓടി)

മാധവം മാഞ്ഞുപോയ്‌ മാമ്പൂ കൊഴിഞ്ഞുപോയ്‌ പാവം പൂങ്കുയില്‍ മാത്രമായി (2)
പണ്ടെന്നൊ പാടിയ പഴയൊരാ പാട്ടിണ്റ്റെ ഈണം മറന്നുപൊയീ,
അവന്‍ പാടാന്‍ മറന്നുപൊയീ
(ഓര്‍മകള്‍ ഓടി)

Wednesday, May 23, 2007

ഏകാകിയാം നിന്റെ


start:E ekakiyam ente hridayathinte udama raveendran jayachandran

ചിത്രം : എന്റെ ഹൃദയത്തിന്റെ ഉടമ
സംഗീതം : രവീന്ദ്രന്‍
പാടിയത്‌ : ജയചന്ദ്രന്‍

ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
സ്നേഹക്ഷതങ്ങ്ളാല്‍ നൊവും മനസ്സില്‍ ചേക്കേറുവാന്‍
പാറി പറന്നു പൊയീ
പാടിപാടി പറന്നു പോയി
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
പൊയ്‌വരു വേനലെ എന്നു ചൊല്ലീ
പൂവാക തൂവാല വീശീ
പൊയ്‌വരു വേനലെ എന്നു ചൊല്ലീ
പൂവാക തൂവാല വീശീ
വേനലില്‍ പൂക്കുന്ന ചില്ലകളില്‍
താനിരുന്നാടും കിളികള്‍ പാടീ
വന്നണയാത വസന്തം കന്നിമണ്ണിണ്റ്റെ പാഴ്കിനാവല്ലേ
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
കാറ്റിണ്റ്റെ കയ്യില്‍ പ്രസാദമായീ
കാണാത്ത പൂവിന്‍ സുഗന്ധം
കാറ്റിണ്റ്റെ കയ്യില്‍ പ്രസാദമായീ
കാണാത്ത പൂവിന്‍ സുഗന്ധം
പാഥേയമായൊരു പാട്ടു തരൂ പാ
തിരപ്പുള്ളുകള്‍ കെണുചൊല്ലീ
സുന്ദര വാഗ്ദത്ത തീരം നമ്മള്‍ കാണുന്ന പാഴ്കിനാവല്ലെ
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
സ്നേഹക്ഷതങ്ങ്ളാല്‍ നൊവും മനസ്സില്‍ ചേക്കേറുവാന്‍
പാറി പറന്നു പൊയീ
പാടിപാടി പറന്നു പോയി...............

Tuesday, May 22, 2007

വരുവാനില്ലാരുമീ


start:V varuvanillarumee varuvanillarumi varuvanillaru manichithrathazhu varuvanilla chithra m g radhakrishnan

ചിത്രം : മണിചിത്രതാഴ്‌
സംഗീതം : എം ജി രാധാകൃഷ്ണന്‍
പാടിയത്‌ : കെ എസ്‌ ചിത്ര
വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻവഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നിൽക്കാറുണ്ടല്ലോ
മിഴിപാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെൻ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു ............

Monday, April 23, 2007

കണ്ണീര്‍ മഴയത്തു


hidden" value="start:K joker yesydas mohan sithara

ചിത്രം: ജോക്കര്‍
സഗീതം: മോഹന്‍ സിതാര
പാടിയത്‌: കെ ജെ യേശുദാസ്‌
കണ്ണീര്‍ മഴയത്തു ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങി തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകലെല്ലം തേന്‍മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമെ നിന്‍ ചൊടിയില്‍ ചിരി കാണാന്‍ കരള്‍ വീണ മീട്ടി പാട്ടു പാടാം
പകലിന്‍ പുഞ്ചിരി സൂര്യന്‍ രാവിന്‍ പാല്‍ചിരി ചന്ദ്രന്‍
കടലില്‍ പുഞ്ചിരി പൊന്‍ തിരമാല മണ്ണില്‍ പുഞ്ചിരി പൂവ്‌
കേഴും മുകില്‍ മഴവില്ലൊരു പുഞ്ചിരി ഉണ്ടാക്കി വര്‍ണ്ണ പുഞ്ചിരി ഉണ്ടാക്കി
(കണ്ണീര്‍)
കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി
മിഴിനീര്‍പുഴ തന്‍ തീരത്തല്ലോ കളിവീടുണ്ടാക്കി
മുറിഞ്ഞ നെഞ്ചിന്‍ പാഴ്മുളയലൊരു മുരളികയുണ്ടാക്കി പാടാന്‍ മുരളികയുണ്ടാക്കി
(കണ്ണീര്‍)

വരമഞ്ഞളാടിയ


start:V varamanjaladiya panaayaavaarnangal varamanjal sujatha vidhyasagar

ചിത്രം: പ്രണയവർണ്ണങ്ങൾ
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി...
നിമി നേരമെന്തിനോ തേങ്ങി നിലാവില്‍ വിരഹമെന്നാലും മയങ്ങി...
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി,അവളെ പനിനീർ മലരാക്കി...
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി...
കിളി വന്നു കൊഞ്ചിയ ജാലക വാതില്‍ കളിയായ്‌ ചാരിയതാരെ...
മുടിയിഴക്കൂതിയ കാറ്റിൻ മൊഴിയിൽ മധുവായ്‌ മാറിയതാരെ...
അവളുടെ മിഴിയിൽ കരിമഷിയായി കനവുകളെഴുതിയതാരെ...
നിനവുകളെഴുതിയതാരെ... അവളെ തരളിതയാക്കിയതാരെ...
വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി...
മിഴി പെയ്തു തോർന്നൊരു സായന്ധനത്തിൽ മഴയായ്‌ ചാറിയതാരെ...
തല മർമ്മരം നേർത്ത ചില്ലുകൾക്കുള്ളിൽ കുയിലായ്‌ മാറിയതാരെ...
അവളുടെ കവിളിൽ തൊടുവിരലാലെ കവിതകളെഴുതിയതാരെ...
മുകുളിതയാക്കിയതാരെ, അവളെ പ്രണയിനിയാക്കിയതാരെ
വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി...
ഇനി നേരമെന്തിനു തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി...
പുലരിതൻ ചുംബന കുങ്കുമമല്ലേ ഋതു നന്ദിനിയാക്കി,അവളെ പനിനീർ മലരാക്കി...


ഒരു വട്ടം കൂടി

start:O onv ONV chillu oru vattom

ചിത്രം : ചില്ല്
സംഗീതം : എം ബി ശ്രീനിവാസന്‍
രചന : ഓ. എന്‍. വി. കുറുപ്പ്‌
പാടിയത്‌ : കെ ജെ യേശുദാസ്‌

ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം (2)

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരം ഒന്നുലുത്തുവാന്‍ മോഹം (2)

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാന്‍ എപ്പോഴും മോഹം

തൊടിയിലെ കിണര്‍ വെള്ളം കോരി കുടിച്ച്‌
എന്തു മധുരം എന്നോതുവാന്‍ മോഹം
ആ..ആ..ആ..ആ

ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്‌
വെറുതെ ഇരിക്കുവാന്‍ മോഹം (2)

വെറുതെ ഇരുന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍ പാട്ടു പാടുവാന്‍ മോഹം
എതിര്‍ പാട്ടു പാടുവാന്‍ മോഹം

അതു കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്‌
അരുതെ എന്നോതുവാന്‍ മോഹം

Watch Video