Wednesday, May 23, 2007

ഏകാകിയാം നിന്റെ


start:E ekakiyam ente hridayathinte udama raveendran jayachandran

ചിത്രം : എന്റെ ഹൃദയത്തിന്റെ ഉടമ
സംഗീതം : രവീന്ദ്രന്‍
പാടിയത്‌ : ജയചന്ദ്രന്‍

ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
സ്നേഹക്ഷതങ്ങ്ളാല്‍ നൊവും മനസ്സില്‍ ചേക്കേറുവാന്‍
പാറി പറന്നു പൊയീ
പാടിപാടി പറന്നു പോയി
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
പൊയ്‌വരു വേനലെ എന്നു ചൊല്ലീ
പൂവാക തൂവാല വീശീ
പൊയ്‌വരു വേനലെ എന്നു ചൊല്ലീ
പൂവാക തൂവാല വീശീ
വേനലില്‍ പൂക്കുന്ന ചില്ലകളില്‍
താനിരുന്നാടും കിളികള്‍ പാടീ
വന്നണയാത വസന്തം കന്നിമണ്ണിണ്റ്റെ പാഴ്കിനാവല്ലേ
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
കാറ്റിണ്റ്റെ കയ്യില്‍ പ്രസാദമായീ
കാണാത്ത പൂവിന്‍ സുഗന്ധം
കാറ്റിണ്റ്റെ കയ്യില്‍ പ്രസാദമായീ
കാണാത്ത പൂവിന്‍ സുഗന്ധം
പാഥേയമായൊരു പാട്ടു തരൂ പാ
തിരപ്പുള്ളുകള്‍ കെണുചൊല്ലീ
സുന്ദര വാഗ്ദത്ത തീരം നമ്മള്‍ കാണുന്ന പാഴ്കിനാവല്ലെ
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങല്‍ ചിറകു നല്‍കീ
സ്നേഹക്ഷതങ്ങ്ളാല്‍ നൊവും മനസ്സില്‍ ചേക്കേറുവാന്‍
പാറി പറന്നു പൊയീ
പാടിപാടി പറന്നു പോയി...............

Tuesday, May 22, 2007

വരുവാനില്ലാരുമീ


start:V varuvanillarumee varuvanillarumi varuvanillaru manichithrathazhu varuvanilla chithra m g radhakrishnan

ചിത്രം : മണിചിത്രതാഴ്‌
സംഗീതം : എം ജി രാധാകൃഷ്ണന്‍
പാടിയത്‌ : കെ എസ്‌ ചിത്ര
വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻവഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നിൽക്കാറുണ്ടല്ലോ
മിഴിപാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെൻ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു ............